ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ക്കായി ഒരു ഫാഷന്‍ സ്റോര്‍
Tuesday, February 3, 2015 10:05 AM IST
ആംസ്റ്റര്‍ഡാം: ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ ഫാഷന്‍ നോക്കാറില്ല. നോക്കിയിട്ടു കാര്യവുമില്ല. ജീവനാണ് അവര്‍ക്കു വിലപ്പെട്ടത്. എന്നാലിതാ, നെതര്‍ലന്‍ഡ്സില്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു ഫാഷന്‍ സ്റോര്‍ തുടങ്ങിയിരിക്കുന്നു.

വെസ്റ്റുകള്‍ മാത്രമായിരുന്നു ഒരു കാലത്ത് ബുള്ളറ്റ് പ്രൂഫ് എങ്കില്‍, എയ്ന്തോവനില്‍ ആരംഭിച്ച ഈ കടയില്‍ സ്യൂട്ടും കോട്ടും ജാക്കറ്റും ടൈകളുമെല്ലാം അണിനിരക്കുന്ന ബുള്ളറ്റ് പ്രൂഫായിത്തന്നെ.

ഒരു കൊളംബിയന്‍ ബ്രാന്‍ഡ് നിര്‍മിക്കുന്ന വസ്ത്രങ്ങളാണ് ഇവിടെ വില്‍ക്കുന്നത്. ഇവ ഒറ്റ നോട്ടത്തില്‍ സാധാരണ ഫാഷന്‍ തുണിത്തരങ്ങള്‍ പോലെതന്നെ തോന്നിക്കും. ടീഷര്‍ട്ടിന് അടിയില്‍ ധരിക്കാന്‍ പോലും സാധിക്കുന്ന തരത്തില്‍ കനം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റുകളും ലഭ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍