വികാസ്പുരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
Tuesday, February 3, 2015 9:58 AM IST
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മലയാളികളായ വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ട് അഭ്യര്‍ഥിക്കാന്‍ കേരളത്തില്‍നിന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി കാമ്പയിന്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി വികാസ്പുരിയില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ കാമ്പയിന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. റെജി കെ. പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എംഎല്‍എമാരായ ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, ടി. ശിവദാസന്‍ നായര്‍ എന്നിവരും എം. മുരളി, കെ.എന്‍. ജയരാജ്, സ്ഥാനാര്‍ഥി നന്ദകിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തില്‍നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം തമ്പി, ജേക്കബ് എന്നിവരും പങ്കെടുത്തു.