വിയന്നയില്‍ സ്വന്തം അപ്പാര്‍ട്ട്മെന്റിലും പുകവലി നിരോധിച്ചു
Tuesday, February 3, 2015 9:56 AM IST
വിയന്ന: ഓസ്ട്രിയയില്‍ ആദ്യമായി വിയന്നയില്‍ സ്വന്തം അപ്പാര്‍ട്ട്മെന്റുകളിലെ പുകവലിക്കു നിരോധനം നിലവില്‍വന്നു. പുകവലിവിരുദ്ധരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടിയാണ്. ഓസ്ട്രിയന്‍ കോടതി ഈ വിധി പ്രസ്താവിച്ചത്.

വിയന്നയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് കോടതി വിധിക്കാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ മുന്നിനു മുകളിലത്തെ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരന്‍ പുകവലിച്ചപ്പോള്‍ അതിന്റെ മണം താഴത്തെ താമസക്കാരന്റെ മുറിയിലെത്തുക
യും പുകവലിവിരുദ്ധനായ താമസക്കാരന്‍ കോടതിയെ സമീപിക്കുകയും ചെ
യ്തു. അങ്ങനെ ഓസ്ട്രിയയുടെ ചരിത്രത്തിലാദ്യമായി ഒരു കോടതി തന്റെ വീടിന്റെ മട്ടുപ്പാവിലോ, ജനല്‍ക്കലോനിന്നു പുകവലിക്കുവാനുള്ള വീട്ടുടമസ്ഥന്റെ അവകാശത്തിനെതിരേ വിധി പുറപ്പെടുവിച്ചു.
രാത്രിയില്‍ വീട്ടുടമസ്ഥന്‍ പുകവലിച്ചപ്പോള്‍ അതിന്റെ മണം പരാതിക്കാര
ന്റെ കിടപ്പുമുറിയിലെത്തിയെന്നും ഇതു പുകവലിക്കാത്തവന്റെ അവകാശത്തി
ന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും വിയന്നയിലെ കോടതി കണ്െട
ത്തി. ഓസ്ട്രിയയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കണമെന്ന ചര്‍ച്ച പുരോഗമിക്കവെയാണു ചര്‍ച്ചകള്‍ക്കു കരുത്തു നല്‍കിക്കൊണ്ടു വിയന്ന ജില്ലാ
കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. മറ്റു വീടുകളില്‍ പുകവലിക്കു
മ്പോള്‍ അടുത്ത വീടുകളിലെ നിരപരാധികളായ കുട്ടികള്‍ ശ്വാസകോസ സംബന്ധമായ അസുഖങ്ങള്‍ക്കു ബലിയാടാകുമെന്ന യാഥാര്‍ഥ്യവും കോടതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍