നോര്‍ത്ത് ഈസ്റില്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍
Tuesday, February 3, 2015 9:53 AM IST
സണ്ടര്‍ലാന്‍ഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും സ്വര്‍ഗീയപിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കാനുമായി, കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവസ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ (ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തപസ് ധ്യാനം നോര്‍ത്ത് ഈസ്റില്‍ പീഡാനുഭവവാരത്തില്‍ ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു.

ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് യേശുസ്നേഹം അനുഭവിച്ച്, പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കങ്ങളില്‍നിന്നും മറ്റു അസ്വസ്ഥതകളില്‍നിന്നും വിടുതല്‍ പ്രാപിപ്പാനും അതുവഴി പരിശുദ്ധാത്മ ചൈതന്യം നേടാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ധ്യാന വിജയത്തിനായുള്ള മധ്യസ്ഥപ്രാര്‍ഥനകളും ജപമാലകളും യുകെയുടെ വിവിധ കേന്ദ്രങ്ങളില്‍ സജീവമായി തുടങ്ങി കഴിഞ്ഞു.

ധ്യാനവേദിയുടെ വിലാസം: ഉശീരലമിെ ഥീൌവേ ഢശഹഹമഴല, ജലായലൃീിഞീമറ, അഹഹലിളീൃെറ, ഇഛചടഋഠഠ. ഇീ.ഊൃവമാഉഒ8 9ആഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോണ്‍ 07912344516, ഫാ. സജി തോട്ടത്തില്‍ 07852582217, മാത്യു ജോസഫ് 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്