സെന്‍ട്രല്‍ ഡീനറി ദിവസ് ആഘോഷം നടത്തി
Tuesday, February 3, 2015 9:48 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ ഡീനറിയുടെ കീഴിലുള്ള പള്ളികളുടെ സംഗമം നടത്തി. സെന്റ് ലൂക്ക് ചര്‍ച്ച് ഡിഫന്‍സ് കോളജനി, സെന്റ് ഡൊമിനിക് ചര്‍ച്ച് വസന്ത് വിഹാര്‍, സെന്റ് തോമസ് ചര്‍ച്ച്, ആര്‍കെ പുരം, ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഹാവുക്കാസ്, സെന്റ് അല്‍ഫോന്‍സ ചര്‍ച്ച്, വസന്ത്കുഞ്ച്, കാത്തലിക് മിഷന്‍, ഭാരതി മൈന്‍സ്, സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍, സെന്റ് മേരീസ് ചര്‍ച്ച് ഓള്‍ഡ് ഡല്‍ഹി, സെന്റ് മൈക്കിള്‍സ് ചര്‍ച്ച് പ്രസാദ് നഗര്‍, സെന്റ് ആന്റണിസ് ചര്‍ച്ച് പഹര്‍ഗഞ്ച് എന്നീ പള്ളികളിലുള്ളവര്‍ പങ്കെടുത്തു.

അഡ്വ. ഏബ്രഹാം പാറ്റിയാനി, സിആര്‍പിഎഫ് ഡിഐജി ആനി ഏബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്