ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ ചെസ് ഗെയിം വികസിപ്പിച്ചു
Monday, February 2, 2015 9:47 AM IST
പാരീസ്: ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ ചെസ് ഗെയിമിന്റെ ഉപജ്ഞാതാവ് എന്ന വിശേഷണം ഫ്രാന്‍സില്‍നിന്നുള്ള ഒലിവിയര്‍ ബൌദാദെ എന്ന പ്രോഗ്രാമര്‍ സ്വന്തമാക്കി. ഇദ്ദേഹം വികസിപ്പിച്ചെടുത്ത ബൂട്ട്ചെസ് എന്ന ഗെയിമിനു വലുപ്പം വെറും 487 ബൈറ്റ്.

വിന്‍ഡോസ്, മാക്, ലിനക്സ് കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണു ഡിസൈന്‍. 672 ബൈറ്റ് വലുപ്പമുള്ള ഗെയിം 33 വര്‍ഷമായി കൈയടക്കി വച്ചിരിക്കുന്ന റിക്കാര്‍ഡാണു പഴങ്കഥയായിരിക്കുന്നത്.

അംസബ്ളി ലാംഗ്വേജിലാണ് ഇതിനുള്ള പ്രോഗ്രാം എഴുതിയിരിക്കുന്നത്. ഇതിന്റെ ബോര്‍ഡും കരുക്കളുമെല്ലാം അക്ഷരങ്ങള്‍കൊണ്ടാണു സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍