വിഗനില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 26, 27, 28 തീയതികളില്‍
Monday, February 2, 2015 9:41 AM IST
വിഗന്‍: ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ന്നു നയിക്കുന്ന ധ്യാനം മാര്‍ച്ച് 26, 27, 28 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കും. ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനും അങ്ങനെ ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാനും എല്ലാ വിശ്വാസികളെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്തു.

ധ്യാനത്തിന്റെ അവസാന ദിനമായ ശനിയാഴ്ച കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളുണ്ടായിരിക്കും.

ധ്യാനത്തിന്റെ സമയക്രമം: 26 ന് (വ്യാഴം) രാവിലെ 10 മുതല്‍ ആറു വരെയും 27നു(വെള്ളി) രാവിലെ 10 മുതല്‍ ആറു വരെയും 28 ന് (ശനി) രാവിലെ 10 മുതല്‍ അഞ്ചു വരെയുമാണു ധ്യാനം.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: ടമരൃലറ ഒലമൃ ഇവൌൃരവ, ഠവൃീഹെേലില അഢഋ, ണശഴമി, ണച6 7അട.

വിശദ വിവരങ്ങള്‍ക്ക്: സാല്‍സ് : 075 3381 8673, നീന : 074 6083 9496

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍