റിപ്പബ്ളിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി വിരുന്ന് സംഘടിപ്പിച്ചു
Monday, February 2, 2015 9:29 AM IST
വിയന്ന: ഇന്ത്യയുടെ 65-ാമത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍

മിഷന്‍ വിയന്ന ഒരുക്കിയ വിരുന്നില്‍ ഓസ്ട്രേലിയലിലെ വിവിധ ഇന്ത്യന്‍ സംഘടനകളോടൊപ്പം മലയാളി സാമൂഹിക, സാംസ്കാരിക സംഘടനകളും പങ്കെടുത്തു.

ഇന്ത്യന്‍ അംബാസഡറുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന വിരുന്നിലേക്ക് അംബാസഡര്‍ രാജീവ് മിശ്ര എല്ലാ പ്രവാസി സംഘടക
ളെയും ക്ഷണിച്ചിരുന്നു. വിരുന്നില്‍ മലയാളി സംഘടനയുടെ പ്രതിനിധി
കളായി പ്രവാസി മലയാളി ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍,
വിയന്ന മലയാളി അസോസിയേഷന്‍ ഭാരവാഹികളായ മാത്യൂസ് കിഴക്കേ
ക്കര, ടോമി കൊരട്ടിക്കാട്ടു തറയില്‍, പോള്‍ ബാബു തട്ടില്‍ നടക്കിലാന്‍,
വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് സണ്ണി വെളിയത്ത്, ഗ്രേഷ്യസ് ചൊവ്വാട്ടുകുന്നേല്‍, ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ സംബന്ധി
ച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍