ക്രിസ്തുജയന്തി കോളജില്‍ 'ഐ-കോണ്‍' സംഘടിപ്പിച്ചു
Saturday, January 31, 2015 9:30 AM IST
ബംഗളൂരു: ക്രിസ്തുജയന്തി കോളജിന്റെ ആഭിമുഖ്യത്തില്‍ ആറാമത് നാഷണല്‍ ഐക്യുഎസി കോണ്‍ഫറന്‍സ് 'ഐ-കോണ്‍' സംഘടിപ്പിച്ചു. പരിപാടി മുന്‍ യുജിസി ചെയര്‍മാന്‍ ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ക്രിസ്തുജയന്തി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസുകുട്ടി പിഡി അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റിന്‍ ജോര്‍ജ്, ഫാ. സോം സഖറിയാസ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. അലോഷ്യസ് എഡ്വേര്‍ഡ്, ഡോ. കലിസ്റ്റസ് ജൂഡ്, ഡോ. ജസ്റ്റിന്‍ നെല്‍സണ്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടുദിവസമായി നടന്ന പരിപാടിയില്‍ ബലാഗവി കെഎല്‍ഇ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ചന്ദ്രകാന്ത് കോക്കടെ, കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ജാന്‍സി ജയിംസ് എന്നിവരും പങ്കെടുത്തു. രാജ്യത്തെ 50 കോളജുകളില്‍ നിന്നായി നൂറിലധികം പേര്‍ ഐ-കോണില്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് ദേശീയതലത്തിലുള്ള കോണ്‍ഫറന്‍സ് വഴി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കുള്ള വേദിയാണ് വിദ്യാര്‍ഥികള്‍ക്ക് തുറന്നു ലഭിച്ചത്.