'കെയ്റോസ്' പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയില്‍
Saturday, January 31, 2015 8:43 AM IST
ഷിക്കാഗോ: പെസഹാ നോമ്പുകാലത്തിനൊരുക്കമായി അമേരിക്കയിലെ അഞ്ച് ഇടവകകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 'കെയ്റോസ്' ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബനവീകരണ ധ്യാനം നടക്കും.

രൂപത കുടുംബവര്‍ഷം ആചരിക്കുന്ന വേളയില്‍ കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണു പെസഹാ നോമ്പുകാല ധ്യാനം.

പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍, ഗായകനും കീബോര്‍ഡ് പ്ളെയറുമാമായ ബ്രദര്‍ വി.ഡി. രാജു എന്നിവരാണു കെയ്റോസ് ടീമില്‍ ആത്മീയവര്‍ഷമൊരുക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ വചന ശുശ്രൂഷയ്ക്കും ആത്മീയ കൌണ്‍സലിംഗിനും നേതൃത്വം നല്‍കും. എണ്ണൂറിലധികം ക്രിസ്തീയഗാനങ്ങള്‍ക്ക് ഈണം നല്‍കി അനേകരെ ദൈവത്തിലേക്കടുപ്പിച്ച പ്രശസ്തനായ പീറ്റര്‍ ചേരാനല്ലൂരാണു മ്യൂസിക് മിനിസ്ട്രിക്കു നേതൃത്വം നല്‍കുന്നത്.

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ ഫെബ്രുവരി 20, 21, 22 തീയതികളിലും ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്നു വരെയും ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെയും ഫിലാഡെല്‍ഫിയ സെന്റ് അല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ചില്‍ മാര്‍ച്ച് 12 മുതല്‍ 15 വരെയും ഡാളസ് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെയാണു ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിസ് ജേക്കബ് 863 877 6277.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍