ശ്യാം നാരായണന്‍, ശ്രേയ റെഡ്ഡി: ഗണിതശാസ്ത്ര മത്സരത്തില്‍ പങ്കെടുക്കന്‍ അര്‍ഹത നേടി
Saturday, January 31, 2015 8:42 AM IST
സാന്‍ ആന്റോണിയ (ടെക്സസ്): കാന്‍സസില്‍നിന്നുളള ശ്യാം നാരായണന്‍, ടെക്സസില്‍നിന്നുളള ശ്രേയ റെഡ്ഡി എന്നിവര്‍ക്ക് 2015 നാഷണല്‍ മാത്തമാറ്റീഷ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടി.

കാന്‍സ്സ് ബ്ളൂവാലി വെസ്റ് ഹൈസ്കൂളില്‍നിന്ന് ശ്യാം നാരായണനും ഡ്യൂലസ് ഹൈസ്കൂളില്‍നിന്ന് ശ്രേയ റെഡ്ഡിയും രണ്ടു പ്രാഥമിക മത്സരങ്ങളില്‍ വിജയികളായതിനെത്തുടര്‍ന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.

നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനു ദേശീയാടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 11 പേര്‍ക്കാണ് അര്‍ഹത ലഭിച്ചത്. ഇതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളായി ഇവര്‍ രണ്ടു പേര്‍ മാത്രമാണുളളത്.

നാലാം തവണയാണു ശ്യാം നാരായണന്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്. 2012, 2013, 2014 ലും. ശ്രേയ റെഡ്ഡി ആദ്യമായാണു മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ ഓര്‍ക്കസ്ട്ര, സോക്കര്‍, ടെന്നീസ് ടീമുകളില്‍ അംഗമാണ് ശ്രേയാ റെഡ്ഡി.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍