ലീഡ്സ് സ്കില്‍ ബൂസ്റ് പരിശീലന പരിപാടിക്ക് ഉജ്വല തുടക്കം
Saturday, January 31, 2015 8:39 AM IST
ജിദ്ദ: പ്രവാസികുട്ടികളുടെ പഠനപരവും നൈസര്‍ഗികവുമായ കഴിവുകള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കില്‍ ബൂസ്റ് പരിശീലന പരിപാടിക്ക് ഉജ്വല തുടക്കം.

ബഡ്സ് ആന്‍ഡ് ബ്ളോസം സ്കൂളിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമുള്‍പ്പടെ നിരവധി പേര്‍ സന്നിഹിതരായി. മിടുക്കരായ കുട്ടികളെ വീണ്ടും മിടുമിടുക്കരാക്കാന്‍ നെട്ടോട്ടമോടുന്ന ഈ കാലത്ത് ശാസ്ത്രീയമായ പരിശീലനത്തിലൂടെ പിന്നിലായവരെയും മുന്നിലത്തിെക്കാനുള്ള കുറുക്കുവഴികളാണു പത്താഴ്ച നീണ്ടുനില്‍ക്കുന്ന സ്കില്‍ ബൂസ്റ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മാസ്റര്‍ ട്രെയിനര്‍ പ്രഫ. ഇസ്മായില്‍ മരുതേരി പറഞ്ഞു.

അക്കഡേമിക് പഠനത്തോടൊപ്പം കുട്ടികളില്‍ നിലീനമായ കഴിവുകള്‍ പരിപോഷിപ്പിക്കുക അനിവാര്യമാണ്. സ്കൂളുകളില്‍നിന്നു ലഭിക്കാത്ത അത്തരം പരിശീലനം സ്കില്‍ ബൂസ്റ് പരിശീലന പരിപാടിയിലൂടെ ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തുക, പരീക്ഷയെ എങ്ങനെ വിജയകരമായി നേരിടാം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കുന്നതാണ്.

ഇസ്മായില്‍ നീറാട്, എന്‍.ജെ. ഇര്‍ഷാദ്, യതി മുഹമ്മദലി, ഇബ്റാഹീം ശംനാട്, വി. നസീര്‍, സലാം കാളികാവ് തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍