അവയവദാന സമ്മതവുമായി സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിനി
Friday, January 30, 2015 10:22 AM IST
സൂറിച്ച്: അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിനി സാമൂഹ്യ സേവന പാതയില്‍ പുതിയ വെളിച്ചം നല്‍കുന്നു. സൂറിച്ചില്‍ സ്വദേശിയും ഓര്‍ളിക്കോണ്‍ കാന്‍റ്റോണ്‍ സ്കൂളിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയുമായ അഞ്ജു മാളിയേക്കല്‍ (19) ആണ് സേവനതല്‍പ്പരരായ സമൂഹത്തിന് മാതൃകയായി അവയവദാന സമ്മതപത്രം നല്‍കിയത്. സമ്പന്നരാജ്യമായ സ്വിറ്റ്സര്‍ലന്‍ഡില്‍ 1300ലധികം രോഗികളാണ് വര്‍ഷം തോറും അവയവ ലഭ്യതക്കായി കാത്തിരിക്കുന്നത്. കൂടാതെ ശരാശരി എല്ലാ വര്‍ഷവും നൂറിലധികം രോഗികള്‍ അവയവലഭ്യത ഇല്ലാത്തതിനാല്‍ ആശുപത്രികളില്‍ മാത്രം മരണമടയുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളില്‍ തുശ്ചമായ ശതമാനമാണ് അവയവദാനത്തിനായി മുന്നോട്ടുവരുന്നത്. ഇതുമൂലം രോഗികള്‍ക്കു വിദേശ രാജ്യങ്ങളെയോ മറ്റു റാക്കറ്റുകളെയോ ആശ്രയിക്കേണ്ടിവരികയും വന്‍ തുക ചെലവാക്കേണ്ടതായും വരുന്നു.

കാഴ്ചയില്ലാത്ത കണ്ണുകള്‍ക്കു വെളിച്ചം ഏകുവാനും ജീവന്‍ നിലനിര്‍ത്തുവാനും ഉതകുന്ന മഹത്തായ, ജീവന്‍രക്ഷോപകാരപ്രദമായ ദാനമാണ് അവയവദാനം. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടന (ംംം.ീൃഴമിുലിറലരെവംലശ്വ.രവ) 2010 ല്‍ മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥാപിതമായത്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രീമിയം ഇളവുകള്‍ നല്‍കിയിട്ടും സ്വിസ് ജനത അവയവദാനത്തിനു മുന്നോട്ടു വരുന്നില്ല എന്നതാണു യാഥാര്‍ഥ്യം.

റിപ്പോര്‍ട്ട്: വര്‍ഗീസ് എടാട്ടുകാരന്‍