കോര്‍ക്ക് സൈമണ്‍ കമ്യൂണിറ്റിക്ക് കൈത്താങ്ങായി ഡബ്ള്യുഎംസി
Friday, January 30, 2015 10:15 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) കോര്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗങ്ങള്‍ സമാഹരിച്ച തുക സൈമണ്‍ കമ്യൂണിറ്റിക്കു കൈമാറി.

പ്രസിഡന്റ് ഹാരി തോമസ്, യൂറോപ്പ് റീജണല്‍ വൈസ് പ്രസിഡന്റ് ഷാജു കുര്യാക്കോസ് എന്നിവരാണു തുക കൈമാറിയത്. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നു സൈമണ്‍ കമ്യൂണിറ്റി അഭിപ്രായപ്പെട്ടു.

ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഭാഗമായി 2010ലാണ് കോര്‍ക്ക് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാ മലയാളികളെയും ചെയര്‍മാന്‍ ജോസഫ് ജോസഫ്, പ്രസിഡന്റ് ഹാരി തോമസ്, സെക്രട്ടറി ലിജോ ജോസഫ്, ട്രഷറര്‍ ഷാജു എന്നിവര്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്