ഇന്ധനച്ചെലവ് കുറയുന്നത് ജര്‍മനിയെ പ്രതിസന്ധിയിലാക്കുന്നു
Friday, January 30, 2015 10:14 AM IST
ബര്‍ലിന്‍: അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ ഇന്ധനച്ചെലവ് ഗണ്യമായി ഇടിഞ്ഞതു കാരണം ജര്‍മനി ഡീഫ്ളേഷന്‍ ഭീഷണിയിലേക്കു നീങ്ങുന്നു.

2009നു ശേഷം ആദ്യമായി നാണ്യപ്പെരുപ്പം പൂജ്യത്തിനു താഴെയെത്തി. ജനുവരിയിലെ കണക്കനുസരിച്ച് -0.3 ശതമാനം. ഡിസംബറില്‍ ഇത് 0.2 ശതമാനമായിരുന്നു. ജനുവരിയില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത് 0.1 ശതമാനവും.

2009ല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് ഇതിനു മുമ്പ് നാണ്യപ്പെരുപ്പം പൂജ്യത്തിനു താഴെയെത്തിയത്. അന്ന് -.05 ശതമാനം വരെയായി കുറഞ്ഞിരുന്നു.

ഇപ്പോള്‍ ചൂട് കായുന്നതിനും വാഹനങ്ങള്‍ക്ക് ഇന്ധനം വാങ്ങുന്നതിനുമെല്ലാമുള്ള ചെലവ് ഒമ്പത് ശതമാനം വരെ കുറഞ്ഞിരിക്കുകയാണ് ജര്‍മനിയില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍