രാജന്‍ നടരാജന്‍ മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മീഷണര്‍
Friday, January 30, 2015 10:11 AM IST
മേരിലാന്‍ഡ്: രാജന്‍ നടരാജന്‍ (55) മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മീഷണറായി ചുമതലയേറ്റു. 2015 ജനുവരി മുതല്‍ മൂന്നു വര്‍ഷത്തേക്കാണു നിയമനം.

പബ്ളിക്-പ്രൈവറ്റ് ടെക്നോളജി സെക്ടറുകളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള രാജന്‍ മേരിലാന്റ് സംസ്ഥാന പോളസി ആന്‍ഡ് എക്സ്റേണല്‍ അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു.

പൊതുജന സേവനത്തില്‍ പ്രകടിപ്പിച്ച സമര്‍പ്പണ മനോഭാവമാണു നടരാജനു പുതിയ ചുമതല നല്‍കുന്നതിനു ഗവര്‍ണര്‍ മാര്‍ട്ടിനെ പ്രേരിപ്പിച്ചത്. മേരിലാന്‍ഡ് സംസ്ഥാന ചരിത്രത്തില്‍ ഇന്ത്യന്‍ വംശജനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.

മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്നു ബയോടെക്നോളജിയില്‍ രണ്ട് ബിരുദാനന്തര ബിരുദങ്ങളും മിഷിഗന്‍ സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎയും നടരാജനു ലഭിച്ചിട്ടുണ്ട്.

തമിഴ്നാട് പുതുക്കോട്ട ജില്ലയില്‍ ജനിച്ച രാജന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും കോളജ് പഠനത്തിനുശേഷം 1989ല്‍ പോസ്റ് ഡോക്ടറല്‍ ഗവേഷണ വിദ്യാര്‍ഥിയായാണ് ആദ്യമായി അമേരിക്കയിലെത്തിയത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് അമേരിക്കയിലെ ഒരു സംസ്ഥാന ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മീഷണറായി ഉയര്‍ന്നതു കഠിനാധ്വാനവും സ്വഭാവ ശ്രേഷ്ഠതയുംകൊണ്ടു മാത്രമാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍