ലിവര്‍പൂള്‍ (ലണ്ടന്‍) മെഴ്സിസൈഡിലെ പ്രഥമ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) 15-ാമതു ഭരണസമിതി ജനുവരി 25ന് (ശനി) ലിവര്‍പൂളില്‍ നടന്നു.
ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി ഷാജു ഉതുപ്പ് (പ്രസിഡന്റ്), ലിദീഷ് രാജ് (വൈസ് പ്രസിഡന്റ്), ജോയി അഗസ്റി (സെക്രട്ടറി), ആന്റോ സെബാസ്റ്യന്‍ (ജോ. സെക്രട്ടറി), സെബാസ്റ്യന്‍ ജോസഫ് (ട്രഷറര്‍), ജോസ് മാത്യു (പിആര്‍ഒ ആന്‍ഡ് ഓഡിറ്റര്‍), ജിനോയി മദാനു (ആര്‍ട്സ് ക്ളബ് സെക്രട്ടറി), ഹരികുമാര്‍ ഗോപാലന് (സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് കരിപ്പായി, സെബാസ്റ്യന്‍ ജോസഫ്, ദിനൂപ് ജോര്‍ജ്, ഇ.ജെ. കുര്യാക്കോസ്, ജോര്‍ജ് കിഴക്കേക്കര, സാജു ലൂക്കോസ്, സോജന് മാത്യു, ജെസ്വിന് കുളങ്ങര, ജേക്കബ് മുരിക്കുന്നേല്‍ എന്നിവരേയും തെരഞ്ഞെടുത്തു.
ഒരു ദശാബദ്ത്തിലേറയായി ലിവര്‍പൂളിലെ മലയാളികള്‍ക്കും യുകെയിലെ മറ്റുള്ള മലയാളി അസോസിയേഷനുകള്ക്കുപോലും മാതൃകയായി നിലകൊള്ളുന്ന ലിമ പ്രശംസനീയമാം വിധം അതിന്റെ പ്രയാണം തുടരുന്നു. പ്രവര്‍ത്തന മികവില്‍ തുടക്കം മുതല്‍ വ്യത്യസ്തയോടെ നിലകൊള്ളുന്ന ലിമ ഇക്കാലമത്രയും ലിവര്‍പൂള്‍ മലയാളികള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍