കാന്‍ബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ വാര്‍ഷികപ്പെരുന്നാളും ഇടവകയുടെ കാവല്‍പ്പിതാവുമായ പരിശുദ്ധ പൌലോസ് മാര്‍ അത്താനിയാസോസ് വലിയ തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും സംയുക്തമായി ഫെബ്രുവരി ആറ്, ഏഴ് (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കും.
ആറിനു(വെള്ളി) വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥന, 7.15ന് സുവിശേഷ പ്രസംഗം, എട്ടിന് അത്താഴവിരുന്ന്, 8.20നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
ഏഴിന് (ശനി) രാവിലെ 8.30ന് പ്രഭാത നമസ്കാരം, ഒമ്പതിനു നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു ഫാ. ജിജി വര്‍ഗീസ്, ഫാ. ബേസില്‍ കടുവാക്കുളങ്ങര, ഫാ. ജേക്കബ് ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന്, ലേലം, ഭക്തസംഘടനകളുടെ വാര്‍ഷികം എന്നിവ നടക്കുമെന്നു വികാരി ഫാ. ജിജി വര്‍ഗീസ്, ട്രസ്റി സെബിന്‍ ഒറമഠത്തില്‍, സെക്രട്ടറി ഷിബു ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോജോ മാത്യു