സിഗ്നലുകളില്‍ ചുവന്ന ലൈറ്റില്‍ റോഡ് മുറിച്ചുകടന്നാല്‍ 140 യൂറോ പിഴ ശിക്ഷ
Friday, January 30, 2015 10:06 AM IST
വിയന്ന: കഴിഞ്ഞയാഴ്ച സൈക്കിള്‍ യാത്രക്കാരിക്കു ഉയര്‍ന്ന പിഴ ശിക്ഷ ലഭിച്ചതിനു പിന്നാലെ ഒരു കാല്‍നടയാത്രക്കാരനും ഉയര്‍ന്ന പിഴ ശിക്ഷ ലഭിച്ചു.

വിയന്നയിലെ ഒരു സിഗ്നലില്‍ പച്ച ലൈറ്റ് തെളിയുന്നതിനു രണ്ടു സെക്കന്‍ഡ് മുമ്പ് സീബ്രാലൈന്‍ മുറിച്ചു കടന്ന സൈക്കിള്‍ യാത്രക്കാരിക്കു പോലീസ് 140 യൂറോ പിഴ നല്‍കിയതു വാര്‍ത്തയായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഡൊമിനിക് എന്ന കാല്‍നട യാത്രക്കാരന്‍ രാവിലെ ആറിനു റോഡില്‍ തിരക്കില്ലാതിരുന്ന സമയമായിരുന്നിട്ടുകൂടി റോഡ് മുറിച്ചുകടന്നപ്പോള്‍ പോലീസെത്തി 140 യൂറോയുടെ പിഴശിക്ഷ നല്‍കിയെന്ന് കാല്‍നടയാത്രക്കാരന്‍ പറഞ്ഞു. പച്ച ലൈറ്റ് തെളിയുന്നതിനു മുമ്പ് ഒന്നോ രണ്േടാ സെക്കന്റു മുമ്പാണ് താന്‍ റോഡു മുറിച്ചു കടന്നതെന്നും അപ്പോള്‍ വാഹനങ്ങളൊന്നും റോഡിലില്ലായിരുന്നുവെന്നും ഡൊമിനിക് പറഞ്ഞു.

വിയന്നയില്‍ പൊതുവെ സിഗ്നലുകള്‍ സുരക്ഷിതമാണെന്ന ധാരണയില്‍ റോ
ഡു മുറിച്ചുകടന്ന് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതു വര്‍ധിച്ചുവരുന്ന സാഹ
ചര്യത്തിലാണു പോലീസ് കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നത്.

പണമടച്ചില്ലെങ്കില്‍ രണ്ടു ദിവസവും 22 മണിക്കൂറും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും. പോലീസുമായി വഴക്കുണ്ടാക്കിയാലും അറസ്റ് ചെയ്യുന്നതിനും പിഴ ഈടാക്കുന്നതിനും പണമടച്ചില്ലെങ്കില്‍ ജയിലിലടക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍