കണ്ണമംഗലം കൂട്ടായ്മ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 30ന്
Thursday, January 29, 2015 8:38 AM IST
ജിദ്ദ: ജിദ്ദയിലെ കണ്ണമംഗലം കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇന്‍ഹൌസ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 30ന് (വെള്ളി) നടക്കും. രാത്രി എട്ടിനു പഴയ എയര്‍പോര്‍ട്ടിലെ ഫ്ളഡ്ലൈറ്റ് കാര്‍പ്പറ്റ് സ്റേഡിയത്തിലാണു ടൂര്‍ണമെന്റ് നടക്കുക. കൂട്ടായ്മയുടെ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്, സിഫ് പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍ എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ടൂര്‍ണമെന്റില്‍ അതിഥികളായി എത്തും.

കണ്ണമംഗലം പഞ്ചായത്തിനെ നാലു ഭാഗമായി തിരിച്ചു ലീഗ് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍ നടക്കുക. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍, മികച്ച സ്റോപ്പര്‍ എന്നിവര്‍ക്കും പ്രത്യേക സമ്മാനം നല്‍കുമെന്നു ടൂര്‍ണമെന്റ് സമിതിയംഗങ്ങളായ റഷീദ് മാളിയേക്കല്‍, കെ.സി ഷരീഫ് എന്നിവര്‍ അറിയിച്ചു. പഞ്ചായത്ത് നിവാസികളും അല്ലാത്തവരുമായ എല്ലാ ഫുട്ബാള്‍ പ്രേമികളും കൃത്യസമയത്ത് ഗ്രൌണ്ടില്‍ എത്തണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍