റിയാദില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Thursday, January 29, 2015 8:27 AM IST
റിയാദ്: മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ റിപ്പബ്ളിക് ദിനമാഘോഷിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് പതാക ഉയര്‍ത്തി റിപ്പബ്ളിക്ദിന സന്ദേശം നല്‍കി. മുന്ന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പി.വി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.

അന്തരിച്ച സൌദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണു ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. തുടര്‍ന്നു വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. സ്കൌട്ട് വിദ്യാര്‍ഥികളുടെ മാര്‍ച്ച്പാസ്റ് ശ്രദ്ധേയമായി. അധ്യാപകനും സ്കൌട്ട് മാസ്ററുമായ കെ.എം. അബൂബക്കര്‍, എസ്.എസ്. പ്രിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈസ് പ്രന്‍സിപ്പല്‍ ഷാഫിമോന്‍ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ എം. സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍