നോമ്പുകാല ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി
Thursday, January 29, 2015 8:20 AM IST
ഗാള്‍വേ(അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലും യുകെ, ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എന്നിസില്‍ മാര്‍ച്ച് 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്ന ത്രിദിന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ഗാള്‍വേ പള്ളി ഭരണസമിതി വിലയിരുത്തി.

ധ്യാനം നടക്കുന്ന സെന്റ് ഫ്ളാന്നെന്‍സ് കോളജ് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച്, സൌകര്യങ്ങള്‍ വിലയിരുത്തി. ഏകദേശം 200 ഓളം പേര്‍ക്കു താമസിച്ചു ധ്യാനം കൂടുവാനുള്ള സൌകര്യമുണ്െടന്നു ഗാള്‍വേ പള്ളി ട്രസ്റി വിനോദ് ജോര്‍ജ് അറിയിച്ചു.

13-ാമത് രാവിലെ 10ന് ആരംഭിക്കുന്ന ധ്യാനം 15നു വൈകുന്നേരത്തോടെ സമാപിക്കും. കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനം വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോര്‍ജ് അഗസ്റിന്‍ നയിക്കും.

ധ്യാനത്തോടനുബന്ധിച്ചു ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ രക്ഷാധികാരിയായി സ്പെഷല്‍ കമ്മിറ്റി നിലവില്‍ വന്നു.

ധ്യാനത്തിന്റെ ജനറല്‍ കണ്‍വീനര്‍മാര്‍: പി.ജെ. വര്‍ഗീസ്, പി.ജെ. അനി. പര്‍ച്ചേസിംഗ് കമ്മിറ്റി: വിനോദ് ജോര്‍ജ്, പ്രവീണ്‍ നൈനാന്‍, അക്കോമഡേഷന്‍ കമ്മിറ്റി: ജോ മാത്യു, എല്‍ദോ മാത്യു. റിഫ്രഷ്മെന്റ് കമ്മിറ്റി: വര്‍ഗീസ് വൈദ്യന്‍, ബിജു തോമസ്, ബോബി മഞ്ചയില്‍ മാണി, സ്റേജ് കമ്മിറ്റി: സുനില്‍ ഏബ്രാഹാം, എന്‍.സി മാത്യു എന്നിവരെ തെരഞ്ഞെടുത്തു.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ചിന് അഞ്ചിനു മുമ്പായി രജിസ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന 200 പേര്‍ക്കു താമസവും ഭക്ഷണവും സൌജന്യമായിരിക്കും.

സഭാ ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും 0868732676, 0899678834, 0870931466 ,0877854591.