'ഫെസ്റിവല്‍ ഓഫ് എ മില്യണ്‍': ജോയ് ആലുക്കാസ് സമ്മാനം വിതരണം നടത്തി
Thursday, January 29, 2015 4:28 AM IST
കുവൈറ്റ്: ജോയ് ആലുക്കാസ് സംഘടിപ്പിച്ച 'ഫെസ്റിവല്‍ ഓഫ് എ മില്യണ്‍' എന്ന പ്രമോഷന്‍ പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനം വിതരണം നടത്തി. വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അഹമ്മദ് അല്‍ മുഹമ്മദ് നറുക്കെടുപ്പിനു നേതൃത്വം നല്‍കി. അല്‍ റായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ ഷെയ്ഖ് സമ്മാനങ്ങള്‍ വിതരണം നിര്‍വ്വഹിച്ചു. 50 ദിനാറിന്റെ പര്‍ച്ചേസിന് പത്തുലക്ഷം ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൌച്ചറും ഒരുലക്ഷം സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കുന്നതാണ് അറുപതുദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ പദ്ധതി. കുവൈറ്റിലെ നിരവധി ഉപഭോക്താക്കള്‍ പ്രമോഷന്‍ പദ്ധതിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍