മാള അരവിന്ദന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
Thursday, January 29, 2015 4:28 AM IST
കുവൈറ്റ് സിറ്റി: നാല്‍പ്പത് വര്‍ഷക്കാലം നാടക- സിനിമാ രംഗത്ത് ചിരിയുടെ മാലപ്പടക്കം വിരിയിച്ച നടന്‍ മാള അരവിന്ദന്റെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു. നടന രംഗത്തോടൊപ്പം തന്റേതായ പുരോഗമന നിലപാടുകളിലും ഉറച്ചു നില്‍ക്കാന്‍ അവസാനം വരെ ഈ നടന് കഴിഞ്ഞു. അഭിനയ രംഗത്ത് വേറിട്ട രീതി സമ്മാനിച്ച പ്രിയ നടന്റെ വേര്‍പാടില്‍ കുവൈറ്റ് പ്രവാസി സമൂഹം അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ്് ടി.വി. ഹിക്മത്തും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും പത്രകുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍