ഓള്‍ യുകെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍
Thursday, January 29, 2015 4:27 AM IST
കാര്‍ഡിഫ്: കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിഫില്‍ വെച്ച് ഓള്‍ യു കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് ഈ വരുന്ന മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 11 മുതല്‍ നടത്തുന്നതാണ്.അന്നേ ദിവസം പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 10.30 റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കായിക പ്രേമികള്‍ ആയ എല്ലാ മലയാളി സുഹൃത്തുക്കളെയും കാര്‍ഡിഫിലെ ഠമഹ്യയീി ുീൃ രലിലൃേ ,ആല്മി ജഹമരല , ഇമൃറശളള , ഇഎ 143ഡത ലേയ്ക്ക് പ്രത്യേകം ക്ഷണിയ്ക്കുന്നു.

ഈ കായിക മല്‍സരത്തിന് സ്പോണ്‍സേഴ്സ് ആയിരിക്കുന്നത് ലൈഫ് ലൈന്‍ പ്രൊട്ടെക്റ്റ് , അലൈഡ് ഫിനാന്‍സ്, കൈരളി സ്പൈസെസ്, ഹീത്ത് കോര്‍ണര്‍ തുടങ്ങിയവര്‍ ആണ്. ഒന്നാം സമ്മാനം 251 പൌണ്ട് & ട്രോഫി, രണ്ടാം സമ്മാനം 151 പൌണ്ട് & ട്രോഫി, മൂന്നാം സമ്മാനം 75 പൌണ്ട്, നാലാം സമ്മാനം 41 പൌണ്ട് എന്നത് കൂടാതെ ആകര്‍ഷകമായ മറ്റനവധി സമ്മാനങ്ങള്‍ ആണ് ജിഎംഎ ഒരുക്കിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 25 മുമ്പായി 25 പൌണ്ട് അടച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സുധി (07411460009), ഷാജി (07951859670), ജോണ്‍സന്‍ (+44 7950 732814), ബിനു 07505975390 എന്നിവരും ആയി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷാജി ഫ്രാന്‍സീസ്