ഹോളോകോസ്റ്റ് ഓഷ്വിറ്റ്സിന്റെ എഴുപതാം സ്മരണ പുതുക്കി ജീവിക്കുന്ന രക്തസാക്ഷികള്‍
Thursday, January 29, 2015 4:27 AM IST
ബര്‍ലിന്‍: നാസി ഭാരണകാലത്തെ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഓഷ്വിറ്റ്സിന്റെ (പോളണ്ടിലെ നാസി ഡെത്ത് ക്യാമ്പ്)എഴുപതാം വാര്‍ഷികത്തില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ പറയുന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് തുടങ്ങിയ വിവിധ രാജ്യത്തലവന്മാരും ഉള്‍പ്പടെ മുന്നൂറോളം പേരാണ് വാര്‍ഷികാചരണ പരിപാടിയില്‍ പങ്കെടുത്തത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പ്രത്യേക സന്ദേശം ചടങ്ങിനിടെ വായിച്ചു.അളക്കാനിവാത്ത വേദനയില്‍ പങ്കുചേരുന്നതായി മാര്‍പാപ്പാ സന്ദേശത്തിലൂടെ പറഞ്ഞു.

1.1 മില്യന്‍ ആളുകളാണ് 1940നും 1945നുമിടയില്‍ ഓഷ്വിറ്റ്സില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ബഹുഭൂരിപക്ഷവും ജൂതന്‍മാരായിരുന്നു. 1940 ലാണ് സംഭവം നടന്നത്.

ഓഷ്വിറ്റ്സില്‍നിന്ന് ജീവനോടെ രക്ഷപെട്ട ഇത്രയേറെപ്പേര്‍ ഒരുമിച്ച് പങ്കെടുക്കുന്ന അവസാന വാര്‍ഷികാചരണമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.

പഴയ കാലത്തേക്കു തിരിച്ചു പോകുന്നതുപോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് അവരില്‍ പലരും പറയുന്നു. ജൂത കൂട്ടികള്‍ തൊപ്പി വയ്ക്കാന്‍ ഭയക്കുന്നു. ഈ അവസ്ഥ മാറണമെന്നും അവര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍