ജര്‍മനിയില്‍ വിശ്വഹിന്ദി ദിനാഘോഷം ജനുവരി 30ന്
Thursday, January 29, 2015 4:26 AM IST
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ലോക ഹിന്ദി ദിനം (വിശ്വ ഹിന്ദി ദിവാസ്) ആഘോഷിയ്ക്കുന്നു. ജനുവരി 30 ന് (വെള്ളി) വൈകുന്നേരം ആറുമണിയ്ക്ക് എംബസി ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ ആരംഭിയ്ക്കും.

സെബാസ്റ്യന്‍ ഡ്രെയര്‍ തയ്യാറാക്കിയിരിയ്ക്കുന്ന പരിപാടിയില്‍ സുശീല ശര്‍മ്മ ഹക്ക്, സയാഷാ ബാലാ, ചരിഫ് നഖ്വി എന്നിവര്‍ ഹിന്ദി കവിതകള്‍ കാവ്യചൊല്‍ക്കാഴ്ചയിലൂടെ അവതരിപ്പിയ്ക്കും. തബലയുടെയും സിത്താറിന്റെയും രാഗതാളമേളത്തില്‍ ആലപിയ്ക്കുന്ന ഭജന്‍സ് ആഘോഷത്തെ സംഗീതമയമാക്കും.

ഇന്‍ഡ്യയുടെ ദേശീയ ഭാഷയായ ഹിന്ദിയെ ആദരിയ്ക്കുന്നതിനും ഭാഷയുടെ പ്രചാരണത്തിനും വേണ്ടി എംബസിയിലെ കള്‍ച്ചറല്‍ വിംഗ് (ടാഗോര്‍ സെന്റര്‍) സംഘടിപ്പിയ്ക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എംബസി അറിയിച്ചു.

സ്ഥലം: ഇന്‍ഡ്യന്‍ എംബസി (ഓഡിറ്റോറിയം), ടിയര്‍ഗാര്‍ട്ടന്‍ സ്ട്രാസെ 17,10785 ബര്‍ലിന്‍
ഫോണ്‍: 03025795105.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍