ഒമാനില്‍ റിപ്പബ്ളിക്ദിനം ആഘോഷിച്ചു
Wednesday, January 28, 2015 6:26 AM IST
മസ്കറ്റ്: ഇന്ത്യയുടെ അറുപത്തി ആറാമത് റിപ്പബ്ളിക്ദിനം ഒമാനില്‍ ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്.മുകുള്‍ ദേശീയപതാക ഉയര്‍ത്തി.
തുടര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ റിപ്പബ്ളിക്ദിന സന്ദേശം സ്ഥാനപതി വായിച്ചു.

ഇന്ത്യയുടെ പ്രതിരോധ ഉപദേശകന്‍ ക്യാപ്റ്റന്‍ അര്‍ജുന്‍ദേവ് നായര്‍,എംബസി ഉദ്ധ്യാഗസ്ഥര്‍, എല്‍.ഐ.സി.ഇന്റര്‍നാഷനല്‍ റെസിഡന്റ് മാനേജര്‍ വി.എസ്.മധു, എയര്‍ഇന്ത്യ കണ്ര്ടിമാനേജര്‍ ബാല്‍ കുല്‍ഖര്‍ണി, ജെറ്റ്എയര്‍വെയ്സ് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ്കുട്ടേരി , ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഉപദേശകന്‍ മാത്യു എബ്രഹാം തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ സന്നിഹിതരായിരുന്നു. നേരത്തെ സ്ഥാനപതി ഇന്ത്യന്‍ സ്കൂള്‍ മബേലയില്‍ ത്രിവര്‍ണ പതാക ഉയരത്തി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം