സഫിയ അജിത് നിര്യാതയായി
Wednesday, January 28, 2015 6:25 AM IST
ദമാം: സൌദി അറേബ്യയിലെ ജീവകാരുണ്യപ്രവര്‍ത്തകയും നവയുഗം സാംസ്കാരികവേദിയുടെ വൈസ് പ്രസിഡന്റുമായ സഫിയ അജിത് (49) നിര്യതയായി. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു.

സാഹചര്യത്തിന്റെ ചതിക്കുഴികളില്‍പ്പെട്ട നൂറുകണക്കിന് പേര്‍ക്ക് സൌദിയിലെ ജയിലുകളില്‍ നിന്നും നാട്ടിലേക്കുള്ള രക്ഷാമാര്‍ഗം തുറന്നുകൊടുത്ത സഫിയ അജിത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സൌദിയിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രശംസ നേടിയിരുന്നു.

ജീവകാരുണ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ജസ്റീസ് കെ.പി. രാധാകൃഷ്ണമേനോന്‍ പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു. തിരുവല്ല സ്വദേശിയാണ്. നവയുഗം സാംസ്കാരിക വേദിയുടെ ജനറല്‍ സെക്രട്ടറി കെ.ആര്‍. അജിത് ആണ് ഭര്‍ത്താവ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം