സല്‍മാന്‍ രാജാവിന്റെ പേരില്‍ ബൈഅത്ത് ചടങ്ങുകള്‍ നടന്നു
Wednesday, January 28, 2015 6:25 AM IST
ദമാം: സൌദി ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഭരണമേറ്റെടുത്ത സല്‍മാന്‍ രാജാവിനും കിരീടവകാശി മുഖ്രിന്‍ രാജകുമാരനും, രണ്ടാം കിരീടവകാശി മുഹമ്മദ് ബിന് നായിഫ് രാജകുമാരനും രാജ്യത്തെ നയിക്കാനുള്ള സമ്മതമറിയിച്ചുകൊണ്ട് സൌദിയിലെങ്ങുമുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ ബയ്അത്ത ചടങ്ങുകള്‍ നടന്നു. അന്തരിച്ച ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ പേരില്‍ ദുഖം അറിയിക്കുന്നതിനും പുതിയ ഭരണാധികാരികളുടെ പേരില്‍ ബയ് അത്ത് ചെയ്യുന്നതിനുമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ദമാമിലെ ഗവര്‍ണറേറ്റിലെ പ്രത്യേക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ രാജകുടുംബംഗങ്ങള്‍, പണ്ഡിതര്‍, സൈനിക , പോലീസ് തലവന്‍മാര്‍, വാണിജ്യ വ്യവായ പ്രമുഖര്‍, വിവിധ ഗോത്ര വര്‍ദഗ്ഗ നേതാക്കള്‍ രാജ്യത്തെ പൌരന്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള വലിയ ജനാവലി തന്നെ എത്തി. ഗവര്‍ണറേറ്റിലെത്തിയ ഇവരെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ സ്വകരിച്ചു. വിട്ടു പിരിഞ്ഞ സൌദി ഭരണാധികാരി അബ്ദുല്ലാ രാജാവ് രാജ്യത്തിനും മതത്തിനു, സമുഹത്തിനും വേണ്ടി ജീവിതം സമര്‍പിച്ച മഹത് വ്യക്തിയായിരുന്നുവെന്നു ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു. അബ്ദല്ലാരാജാവിന്റെ വിയോഗമുലമുള്ള വേദനകള്‍ക്കിടയിലും രാജ്യത്തിന്റെ നേതൃത്തം ഏറ്റെടുത്ത സല്‍മാന്‍ രാജാവിനും, കിരീടവകാശി മുഖ് രിന്‍ രാജകുമാരനും രണ്ടാം കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും തങ്ങള്‍ പിന്തുണയറിയിച്ചു കൊണ്ട് ബയ്അത്ത് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

തബുകിലും അബ്ദുല്ലാ രാജാവിന്റെ പേരില്‍ ദുഖവും പുതിയ ഭരണാധികാരികളുടെമേല്‍ ബൈഅത്തും ചെയ്യുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചു. തബുക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ കണ്ടാണ് ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗ്സഥരും മറ്റു ഉന്നതരും നാട്ടുകാരും അബ്ദുല്ലാ രാജാവിന്റെ പേരിലുള്ള ദുഖവും പുതിയഭരണാധികാരികളുടെ പേരില്‍ പിന്തുണ അറിയിച്ചു കൊണ്ട് ബൈഅത്ത് രേഖപ്പെടുത്തുകയും ചെയ്ുതു. ഖസീമിലും സല്‍മാന്‍ രാജാവിനും സല്‍മാന്‍ രാജാവിനും കിരീടവകാശി മുഖ് രിന്‍ രാജകുമാരനും, രണ്ടാം കിരീടവകാശി മുഹമ്മദ് ബിന് നായിഫ് രാജകുമാരനും വേണ്ടി അല്‍ ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പൌരന്‍മാരില്‍ നിന്നും പിന്തുണ അറിയിച്ചു കൊണുള്ള ബയ് അത്ത് സ്വകരിച്ചു.
നജ്റാന്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ജലവിബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ബയ്അത്ത് സ്വകരിച്ചു. അബ്ദുല്ലാ രാജാവിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുകയും ചെയ്തു

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം