പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ന്യൂഇയര്‍ ആഘോഷവും, കൈപ്പട്ടൂര്‍ തങ്കച്ചന് യാത്രയയപ്പും നല്‍കി
Wednesday, January 28, 2015 6:24 AM IST
കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ന്യൂഇയര്‍ ആഘോഷം ജനുവരി 15 ന് നടന്നു. അതോടൊപ്പം, പ്രവാസ ലോകത്തിന്റെ സാഹിത്യകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന് യാത്രയയപ്പും നല്‍കി.

ചടങ്ങുകള്‍,അസോസിയേഷന്‍ പ്രസിഡണ്ട് ഉമ്മന്‍ ജോര്‍ജ് ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു കുമ്പഴ സ്വാഗതം ആശംസിക്കുകയും, ജനറല്‍ കണ്‍വീനര്‍ ബെന്നി പത്തനംതിട്ട നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രഗത്ഭനായ എഴുത്തുകാരനും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ നിലപാടെടുക്കുകയും ചെയ്തിട്ടുള്ള കൈപ്പട്ടൂര്‍ തങ്കച്ചന്‍, പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂര്‍ സ്വദേശിയാണ്. ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍ക്ക് സാക്ഷിയായ യാത്രയയപ്പുസമ്മേളനത്തില്‍, അസോസിയേഷനെ പ്രതിനിധീകരിച്ച് ഉപദേശകസമിതി അംഗങ്ങളായ ജയകുമാര്‍, രാജു വര്‍ഗീസ്, ഗീതാകൃഷ്ണന്‍, ജോണ്‍ മാത്യു എന്നിവരും, കുവൈറ്റിലെ മറ്റ് സാമുഹിക സംഘടനകളെ പ്രധിനിധീകരിച്ച് സത്താര്‍ കുന്നില്‍,സാം പൈനുംമൂട്, അഡ്വക്കേറ്റ് തോമസ് പണിക്കര്‍ ,ചെസില്‍ രാമപുരം, രാജു സക്കറിയ,തോമസ് മാത്യു കടവില്‍,ജേക്കബ് ചണ്ണപ്പേട്ട,സജി തോമസ് മാത്യു,കവയത്രി ലിസി കുരയാക്കൊസ് ഇലവിനാമണ്ണില്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ പ്രസിഡണ്ട് അദ്ദേഹത്തിനു മെമെന്‍റോ സമ്മാനിക്കുകയും മുരളി പണിക്കര്‍,കുരയാക്കോസ് കടമ്മനിട്ട എന്നിവര്‍ പൊന്നാട അണിയിക്കുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ മറുപടി പ്രസംഗത്തില്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍, തനിക്കു നല്‍കിയ ഹൃദയംഗമമായ യാത്രയയപ്പിന് നന്ദി പറയുകയും, അസോസിയേഷന് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാസാംസ്കാരിക പരിപാടികള്‍, പ്രതിഭാധനരായ അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ഗംഭീരമായിരുന്നു.അന്‍വര്‍ സാരംഗ്,സുമി,ബിനോയ് വാഴമുട്ടം, റിനി മറിയം ലാല്‍,ഡാനി തോമസ്,എന്നിവര്‍ പങ്കെടുത്ത ഗാനമേള,അസാന്ത മാത്യുവിന്‍റെ ക്ളാസിക്കല്‍ ഡാന്‍സ്,ബേബി സ്നേഹ മറിയം അവതരിപ്പിച്ച സോളോ ഡാന്‍സ്,ജിബിന്‍ അവതരിപ്പിച്ച മിമിക്സ് എന്നിവ ശ്രദ്ധേയമായി. കുവൈറ്റിലെ പൊതുസമൂഹത്തിന്, സമാധാനപരവും സാര്‍ഥകവുമായ പുതുവര്‍ഷം ആശംസിച്ചുകൊണ്ട് പരിപാടികള്‍ സമാപിച്ചു.