വെറോനിക്കായെ കണ്െടത്തുന്നതിന് പൊലീസ് സഹായമഭ്യര്‍ത്ഥിച്ചു
Wednesday, January 28, 2015 6:21 AM IST
സൌത്ത് കരോലിന: ജനുവരി 26 തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ പതിനാറു വയസുളള വെറോനിക്കാ ബൊബേഡില്ലയെ കണ്െടത്തുന്നതിന് പൊലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു. ലില്‍ബേണ്‍ പൊലീസാണ് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട എഡ്വന്‍ഡയസ് എന്ന ഹൂസ്റ്റന്‍ നിവാസിയെ തേടിയാണ് വെറോനിക്കാ സൌത്ത് കരോലിനയിലെ വീട് വിട്ട് ഇറങ്ങിയത്. വെറോനിക്കായുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ നിന്നും മൈലുകള്‍ക്കപ്പുറും താമസിക്കുന്ന നിക്കോള്‍ വില്യം എന്ന സ്ത്രീയെ പൊലീസ് അന്വേഷിച്ചു വരുന്നു.

ഇതിനിടയില്‍ ഞാന്‍ വെറോനിക്കായെ കൊന്ന് എന്ന ലില്‍ബേണില്‍ നിന്നുളള ഫേസ് ബുക്ക് സന്ദേശം ആശങ്ക പരത്തിയിട്ടുണ്ട്. വെറോനിക്കായുടേയും ഡയസിന്റേയും ഫേസ് ബുക്ക് കൂട്ടുക്കാരിയായ നിക്കോളുമായി ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിക്കോള്‍ വില്യംസുമായി വെറോനിക്കായുടെ തിരോധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ലില്‍ബേണ്‍ പൊലീസ് സ്പോക്ക് പേഴ്സണ്‍ പറഞ്ഞു.

ഇതിനിടയില്‍ വെറോനിക്കാ വീട്ടിലേക്ക് മടങ്ങി വരുന്നു എന്ന സന്ദേശം ലഭിച്ചതായി വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍ ഇതിന്റെ അധികാരികതയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. പരസ്പര വിരുദ്ധമായ സന്ദേശങ്ങള്‍ ലഭിക്കുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കുട്ടിയെ കണ്െടത്തുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍