കുവൈറ്റില്‍ ബസും ട്രൈലറും കൂട്ടിമുട്ടി നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
Tuesday, January 27, 2015 5:51 AM IST
കുവൈറ്റ്: അതിര്‍ത്തിയില്‍ നടന്ന അപകടത്തില്‍ നാല് പേര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ 33 പേരെ ജഹറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹറിനില്‍ നിന്നും കുവൈറ്റ് വഴി ഇറാക്കിലെ തീര്‍ത്വാടക കേന്ദ്രമായ കര്‍ബല യിലേക്ക് പോവുകയായിരുന്ന ബസും, കെട്ടിട നിര്‍മ്മാണ സാമഗ്രികളുമായി വരുന്ന ട്രൈലറടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി ഇതുവരെ അറിവായിട്ടില്ല. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍