ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Tuesday, January 27, 2015 5:50 AM IST
മാഞ്ചെസ്റര്‍: ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ആഭിമുക്യത്തില്‍ ഭാരതത്തിന്റെ റിപബ്ളിക് ദിനം ആഘോഷിച്ചു. ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്റെ നേതൃത്വത്തില്‍ ആണ് ആഘോഷ പരിപാടികള്‍ നടന്നത്. ജന്മനാടിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റുന്ന ഓരോ ഭാരതീയനും റിപ്പബ്ളിക്ക് ദിനം ആവേശമുണര്‍ത്തുന്നതാണ്. സ്വാതന്ത്യ്രാനന്തര ഭാരതം കൈവരിച്ച നേട്ടങ്ങളും ലോക രാജ്യങ്ങളുടെ മുന്‍പില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ ഭാരതത്തെ കൈപിടിച്ച് നടത്തിയ ഭരണാധികാരികളെയും ഇത്തരുണത്തില്‍ നാം സ്മരിക്കേണ്ടാതായുണ്ട്. ബ്രിട്ടീഷ് മണ്ണില്‍ ഇരുന്നു ജന്മനാടിനെക്കുറിചോര്‍ത്തു റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോള്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളേയും നമുക്ക് സ്മരിക്കാം-സാബു കുര്യന്‍ പറഞ്ഞു. ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ഭാരവാഹികളായ സ്റാനി ഇമ്മാനുവേല്‍, അലക്സാണ്ടര്‍ പല്ലാട്ട്, മാര്‍ട്ടിന്‍ ഇടുക്കി, ഉണ്ണികൃഷ്ണന്‍ പാലാ, വിനോദ് സെബാസ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍