സ്പോര്‍ട്സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്
Tuesday, January 27, 2015 5:47 AM IST
ന്യൂയോര്‍ക്ക്: യുവത്വത്തിന്റെ ഊര്‍ജസ്വലത തുടിച്ചു നിന്ന ആഘോഷരാവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ളബ്ബിന്റെ ഫാമിലിനൈറ്റ് വര്‍ണോജ്വലമായി അരങ്ങേറി. കായികതാരങ്ങളുടെ തളരാത്ത ആത്മവിശ്വാസം അവതരിപ്പിക്കപ്പെട്ട ഒരോ പരിപാടികളി ലും ദൃശ്യമായിരുന്നു. ഉത്പതിഷ്ണുക്കളായ ഒരുപറ്റം യുവാക്കളുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്ത നത്തിന് ആശംസ നേരാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുളളവരും എത്തിയപ്പോള്‍ സൌഹൃദങ്ങള്‍ നുരഞ്ഞുപൊന്തിയ രാവായി അതുമാറി .ജനുവരി നാലാം തീയതി ഞായറാഴ്ച സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ്മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഫാമിലി നൈറ്റില്‍ മലയാളം പത്രം എഡിറ്ററും ഇന്ത്യ പ്ര സ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റുമായ ടാജ് മാത്യു മുഖ്യാതിഥിയായിരുന്നു.

യുവാക്കളില്‍ കായികാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സ്റ്റാ റ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ളബ്ബിന് ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടീമുകള്‍ ഇപ്പോഴു ണ്ട്. ഓര്‍ഫിസ് ജോണാണ് ബാഡ്മിന്റണ്‍ ടീമിന് നേതൃത്വം നല്‍കുന്നത്. സ്ട്രൈക്കേഴ്സ് എന്ന പേരിലുളള ക്രിക്കറ്റ് ടീമിനെ ക്ളബ്ബ പ്രസിഡന്റ് ശ്രീജേഷ് എസ്. നായര്‍ നയിക്കുന്നു. കൂടതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ക്ളബ്ബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതി തയാറാക്കി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു ഫാമിലിനൈറ്റ്. നൃത്തങ്ങള്‍, പാട്ടുകള്‍ എന്നി വയുള്‍പ്പെട്ട കലാപരിപാടികള്‍ക്ക് ആഷ്ലി സ്റ്റാന്‍ലി എംസിയായി പ്രവര്‍ത്തിച്ചു.

റാഫിള്‍ വിജയികള്‍ക്കുളള സമ്മാനദാനവും നിര്‍വഹിക്കപ്പെട്ടു. 50 ഇഞ്ച് സ്മാര്‍ട്ട് ടി.വി ഒന്നാം സമ്മാനവും സാംസംഗ് ടാബ്ലറ്റ് രണ്ടാംസമ്മാനവും ഗിഫ്റ്റ് കാര്‍ഡുകള്‍ മൂന്നും നാലും സമ്മാനവും അടങ്ങുന്നതായിരുന്നു റാഫിള്‍.

റിപ്പോര്‍ട്ട്: ജോസ് കണിയാലി