മജുള്‍ ഭാര്‍ഗവയ്ക്ക് പത്മഭൂഷണ്‍ അവാര്‍ഡ്
Tuesday, January 27, 2015 5:46 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനും, അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനുമായ മജുള്‍ ഭാര്‍ഗവയ്ക്ക് പത്മഭൂഷണ്‍ അവാര്‍ഡ്. ഇന്ത്യന്‍ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മഭൂഷണ്‍ അവാര്‍ഡിന് മജുള്‍ ഭാര്‍ഗവയ്ക്ക് പുറമെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്, ഭാര്യ മെലിന്‍ഡ എന്നിവരും അര്‍ഹരായിരുന്നു.

ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനായി 1974-ല്‍ ഒന്റാരിയോയിലെ ഹാമില്‍ട്ടണിലാണ് ഭര്‍ഗ്ഗവ ജനിച്ചത്. പതിനാലാം വയസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ ബിരുദവും, 2001-ല്‍ പ്രിന്‍സ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.

'നോബല്‍ പ്രൈസ് ഓഫ് മാത്തമാറ്റിക്സ്' എന്നറിയപ്പെടുന്ന ഫീല്‍ഡ് ട്രോഫി ഭാര്‍ഗവയ്ക്ക് ലഭിച്ചിട്ടുണ്ട്. 2003-ല്‍ മാത്തമാറ്റിക്കല്‍ അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ അവാര്‍ഡും, 2005-ല്‍ ശാസ്ത്ര രാമാനുജന്‍ അവാര്‍ഡും നേടിയ ഭാര്‍ഗ്ഗവ യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ 2013 മുതല്‍ അംഗമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍