കല കുവൈറ്റിന് പുതിയ നേതൃത്വം
Sunday, January 25, 2015 11:18 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) മുപ്പത്തിയാറാം വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ടി.വി. ഹിക്മത്ത് (പ്രസിഡന്റ്), സജീവ് എം. ജോര്‍ജ് (വൈസ് പ്രസിഡന്റ്), സജി തോമസ് മാത്യു (ജനറല്‍ സെക്രട്ടറി), ഷാജു വി. ഹനീഫ് (ജോ. സെക്രട്ടറി), അനില്‍ കൂക്കിരി (ട്രഷറര്‍), സി.കെ. നൌഷാദ് (അബാസിയ മേഖല സെക്രട്ടറി), സുഗതകുമാര്‍ (ഫഹഹീല്‍ മേഖല സെക്രട്ടറി), രമേശ് കണ്ണപുരം (സാല്‍മിയ മേഖല സെക്രട്ടറി) മൈക്കല്‍ ജോണ്‍സന്‍ (സാമൂഹ്യ വിഭാഗം സെക്രട്ടറി) ജിജോ ഡൊമനിക് (കായിക വിഭാഗം സെക്രട്ടറി), സുനില്‍കുമാര്‍ (കലാ വിഭാഗം സെക്രട്ടറി) വികാസ് കീഴാറ്റൂര്‍ (സാഹിത്യവിഭാഗം സെക്രട്ടറി), ആര്‍. നാഗനാഥന്‍ (മീഡിയ സെക്രട്ടറി) എന്നിവരെയും കേന്ദ്ര സമിതി അംഗങ്ങളായി ടി.വി. ജയന്‍, റോയ് നെല്‍സണ്‍, രമ അജിത്കുമാര്‍, നസ്രിയ സകരിയ, അരുണ്‍കുമാര്‍, യു.പി. വിജീഷ്, ജിജി ജോര്‍ജ്, രഖീല്‍ കെ.മോഹന്‍ദാസ്, അരവിന്ദാക്ഷന്‍, അബ്ദുള്‍ നിസാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കെ.വിനോദ്, വിനോദ് കെ. ജോണ്‍ എന്നിവരായിരിക്കും പുതിയ ഓഡിറ്റര്‍മാര്‍.

വി.ആര്‍. കൃഷ്ണയ്യര്‍ നഗറില്‍ (ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍) ചേര്‍ന്ന സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റെജി കെ.ജേക്കബ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 17 പേര്‍ പങ്കെടുത്ത പൊതു ചര്‍ച്ചയ്ക്കും മറുപടികള്‍ക്കും ശേഷം റിപ്പോര്‍ട്ടുകള്‍ സമ്മേളനം അംഗീകരിച്ചു.

പ്രവാസി പുനരധിവാസം ഉറപ്പാക്കുക, വിശദമായ പ്രവാസി സര്‍വേ നടത്തുക, പ്രവാസി ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, പ്രവാസി വോട്ടവകാശം സംബന്ധിച്ച അവ്യകതതകള്‍ ദൂരീകരിക്കുക, വിമാന യാത്ര നിരക്കുകള്‍ നിയന്ത്രിക്കുക, പാസ്പോര്‍ട്ട് പുതുക്കല്‍ ത്വരിതഗതിയിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ജെ.സജി, ആര്‍. നാഗനാഥന്‍, നിമ്മി രാജേഷ് (പ്രസീഡിയം), രഖീല്‍ കെ.മോഹന്‍ദാസ്, ജിതിന്‍ പ്രകാശ്, അരുണ്‍കുമാര്‍ (മിനിട്സ്) റെജി കെ.ജേക്കബ്, എം.നാരായണന്‍, വിനോദ്.കെ.ജോണ്‍ (രജിസ്ട്രേഷന്‍), സാം പൈനുമൂട്, വികാസ് കീഴാറ്റൂര്‍, ദിലിന്‍ നാരായണന്‍, എം.പി.മുസഫര്‍ (പ്രമേയം) വിജീഷ് (വോളന്റിയര്‍) സജീവ് എം. ജോര്‍ജ് (ഭക്ഷണം) തുടങ്ങി കമ്മിറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ജെ. ആല്‍ബര്‍ട്ട്, എന്‍.അജിത്കുമാര്‍, ശാന്താ ആര്‍. നായര്‍, ജെ. സജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് എം.കെ. ബാലഗോപാല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍