ബാങ്ക് ഗാരന്റി: ഇന്ത്യന്‍ വിദേശമന്ത്രാലയ സംഘം കുവൈറ്റിലേക്ക്
Sunday, January 25, 2015 11:16 AM IST
കുവൈറ്റ് : ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കു നിയമിക്കാന്‍ സ്വദേശികള്‍ 2500 ഡോളര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം സ്വദേശികളില്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സംഘം ഉടന്‍ കുവൈറ്റില്‍ എത്തും.

ഗാര്‍ഹികതൊഴില്‍ നിയമനത്തിനുള്ള തൊഴില്‍ കരാര്‍ അറ്റസ്റേഷനും ഇന്ത്യന്‍ എംബസി നിര്‍ത്തിവച്ചിരിക്കുകയാണ്. രൂക്ഷമായ എതിര്‍പ്പ് സ്വദേശികളുടെ ഭാഗത്തുനിന്നുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു. പാസ്പോര്‍ട്ട് പൌരത്വവിഭാഗം അസിസ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മസാന്‍ അല്‍ ജാറ അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍