ശുവൈഖ് തുറമുഖത്ത് 19,000 കുപ്പി വിദേശമദ്യ പിടികൂടി
Sunday, January 25, 2015 11:15 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കു കടത്താന്‍ ശ്രമിച്ച 19,000 കുപ്പി വിദേശമദ്യവും നിരോധിക്കപ്പെട്ട പകിടകളിക്കുവേണ്ടിയുള്ള സാമഗ്രികളും ശുവൈഖ് തുറമുഖത്ത് നിന്നു പിടികൂടി.

രാജ്യത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണു ശുവൈഖ്. ചൈനയില്‍ നിന്നത്തിെയ കപ്പലിലെ കണ്െടയ്നറുകളില്‍നിന്നാണ് ഇവ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മദ്യം കസ്റംസ് ഉദ്യോഗസ്ഥര്‍ കണ്െടത്തിയത്. ഹലാ ഫെബ്രുവരി ആഘോഷ പരിപാടികള്‍ക്കിടെ വിദേശമദ്യവും നിരോധിത വസ്തുക്കളും കടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വിഭാഗം കസ്റംസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ജനറല്‍ കസ്റംസ് ഡയറക്ടര്‍ ഖാലിദ് അലസൈഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍