റഷ്യക്കു ജര്‍മനിയുടെ സ്വതന്ത്രവ്യാപാര കരാര്‍ വാഗ്ദാനം
Sunday, January 25, 2015 10:38 AM IST
ബര്‍ലിന്‍: യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പുതിയ വാഗ്ദാനം റഷ്യക്കു മുന്നില്‍വച്ചു. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാം എന്നതാണു വാഗ്ദാനം.

ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണു മെര്‍ക്കല്‍ ഈ വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

റഷ്യയ്ക്കു സ്വതന്ത്ര വ്യാപാര കരാര്‍ വാഗ്ദാനം ചെയ്യുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഇതിനകം ചര്‍ച്ച ചെയ്തതാണെന്നു ജര്‍മന്‍ വൈസ് ചാന്‍സലറും ഇക്കോണമി മന്ത്രിയുമായ സിഗ്മാര്‍ ഗബ്രിയേലും വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍