ഐഎഫ്എഫ് ഷറഫിയ ഫീല്‍ഡ് ക്യാമ്പ് നടത്തി
Sunday, January 25, 2015 10:37 AM IST
ജിദ്ദ: ഐഎഫ്എഫ് കേരള ഘടകത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന നബി ക്യാമ്പയിന്റെ ഭാഗമായി ഷറഫിയ ഏരിയ കമ്മിറ്റിയുടെ 'ഹിറയെ തോട്ടറിയുക' എന്ന പ്രമേയവുമായി ഫീല്‍ഡ് ഫീല്‍ഡ് ക്യാമ്പ് നടത്തി.

സെക്രട്ടറി നൌഷാദ് എടക്കരയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത നല്‍പ്പതോളം പ്രവര്‍ത്തകര്‍ ഹാഫ് ഡെ ക്യാമ്പില്‍ പങ്കെടുത്തു.

വിഗ്രഹാരാധനയും മലീമസമായ സാമൂഹ്യ ചുറ്റുപാടുകളിലും മനം മടുത്ത പ്രവാചകന്‍ ഏകനായ ദൈവത്തെ ധ്യാനിച്ചിരിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് ജബലുന്നുരിലെ ഹിറ ഗുഹ എന്നും പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച സ്ഥലം എന്നതുകൊണ്ടും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. തിന്മയും അധര്‍മ്മവും നന്മകൊണ്ടു തടയുക എന്നതാണു വിശ്വാസിയുടെ വഴി എന്നും സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ ഹിറയുടെ സന്ദേശം പൂര്‍ണമാകൂ എന്നും ഉദ്ബോധന പ്രസംഗത്തില്‍ മുജീബ് ഷൊര്‍ണൂര്‍ പറഞ്ഞു.

പ്രായാധിക്യം വകവയ്ക്കാതെ പത്നി കദീജ പ്രവാചകനു ഭക്ഷണവുമായി ദിവസത്തില്‍ ഒന്നിലധികം തവണ ചെങ്കുത്തായ ഈ മല കയറിയിരുന്നുവെന്നത് താളം തെറ്റിയ ആധുനിക ദാമ്പത്യബന്ധങ്ങള്‍ക്ക് ഉദാത്തമായ മാതൃകയാണെന്നു ചടങ്ങില്‍ പ്രസംഗിച്ച മുജീബ് കുണ്ടൂര്‍ പറഞ്ഞു.

പ്രഭാത പ്രാര്‍ഥനക്കുശേഷം ജിദ്ദയില്‍നിന്നാരംഭിച്ച പരിപാടി ഹിറ ഗുഹ സന്ദര്‍ശനവും പ്രസിഡന്റ് സി.വി. അഷ്റഫ് അടക്കമുള്ളവരുടെ ക്ളാസുകള്‍ക്കു ശേഷം ഉച്ചയോടുകൂടി അവസാനിച്ചു.

ക്യാമ്പില്‍ അലി കാരടി, സമദ് സഹായി, അഷ്റഫ് മാഹി, നബീല്‍, ഇസ്ഹാക്ക്, ജസ്ഫര്‍, സലാം അബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍