തലശേരി സ്പോര്‍ട്സ് സൌഹൃദയ സംഗമം ജനുവരി 30ന്
Sunday, January 25, 2015 10:37 AM IST
റിയാദ്: തലശേരി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സ്പോര്‍ട്സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സൌഹൃദസംഗമം ജനുവരി 30ന് (വെള്ളി) ആറു മുതല്‍ ബത്ത സഫാ മക്ക ഓഡിറ്റോറിയത്തില്‍ നടക്കും.

റിയാദിലെ കലാ, കായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ ഠങണഅ റിയാദ് റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീം അംഗങ്ങളും സന്നിഹിതരായിരിക്കും. കൂടാതെ റിയാദിന്റെ 14 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമടങ്ങുന്ന ദൃശ്യങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.

തലശേരിയിലെയും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ സ്പോര്‍ട്സ് സൌഹൃദയ സംഗമത്തില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 0502994706, 0548085666.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍