ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ റിപ്പബ്ളിക് ദിനാശംസകള്‍
Sunday, January 25, 2015 10:32 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പരമാധികാര സ്വതന്ത്രരാഷ്ട്രമായതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്, പ്രത്യേകിച്ച് വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ആന്‍ഡ് കാനഡയുടെ ഭാരവാഹികള്‍ റിപ്പബ്ളിക് ദിനാശംസകള്‍ നേര്‍ന്നു.

ഭീകരവാദവും മതമൌലികവാദങ്ങളും അഴിമതിയും രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയുയര്‍ത്തുമ്പോള്‍ അതു ഭരണപക്ഷ അജന്‍ഡയായി മാറുന്നതു നാം ഉത്കണ്ഠയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. മതേതരത്വ ഭാരതമാതാവിനെ വര്‍ഗീയവത്കരിക്കാനുള്ള ഭരണകൂട കുതന്ത്രങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുവാന്‍, അഴിമതികൊണ്ടു വലഞ്ഞ സാധാരണക്കാരന് താങ്ങും തണലുമാകാന്‍, സമ്പദ്വ്യവസ്ഥയുടെ മുഖ്യദാതാക്കളായ പ്രവാസി ഇന്ത്യക്കാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ ഈ അവസരം ഉപകരിക്കപ്പെടട്ടെയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ഫാ. ദാനിയേല്‍ പുല്ലേലില്‍, ജോസഫ് കുരിയപ്പുറം, പോള്‍ കറുകപ്പിള്ളില്‍, ഷാജി ആലപ്പാട്ട് എന്നിവര്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ