ചാള്‍സ്, സജിന്‍, ടോണി, പ്രിയ പിഎംഎഫ് 2015 കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍
Sunday, January 25, 2015 10:31 AM IST
വിയന്ന: ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റീഫന്‍, പ്രിയ ഉണ്ണികൃഷണന്‍ എന്നിവരെ പ്രവാസി മലയാളി ഫെഡറേഷന്‍ 2015 കണ്‍വന്‍ഷന്‍ കലാസാംസ്കാരിക, സാഹിത്യവിഭാഗം കോഓര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തതായി ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രമുഖ ഗായകനും സോളോ പെര്‍ഫോമറുമാണു ചാള്‍സ് ആന്റണി. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം കൊച്ചി വടുതല സ്വദേശിയാണ്.

പ്രമുഖ സിനിമ സീരിയല്‍ സംവിധായകനും നിര്‍മാതാവും നടനുമാണ് സജിന്‍ ലാല്‍. ദുബായി മീഡിയ സിറ്റി, സ്റുഡിയോ എന്നിവിടങ്ങളില്‍ ക്രിയേറ്റീവ് ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഫിലിം ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഓസ്ട്രിയന്‍ സ്വദേശിയായ ടോണി സ്റീഫന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ഗായകനാണ്. പ്രമുഖ സാഹിത്യകാരിയും സാംസ്കാരിക പ്രവര്‍ത്തകയും പ്രവാസിശബ്ദം സാഹിത്യവിഭാഗം എഡിറ്ററുമാണ് പ്രിയ ഉണ്ണികൃഷ്ണന്‍. കണ്‍വന്‍ഷനിലെ സാഹിത്യസമ്മേളനത്തിന്റെ ചുമതല പ്രിയ നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍