സൌത്ത് കരോളിന ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ അയ്യപ്പപൂജ നടത്തി
Sunday, January 25, 2015 10:30 AM IST
സൌത്ത് കരോളിന: ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ അയ്യപ്പ പൂജ നടത്തി. ഭക്തി ഭക്തിസാന്ദ്രമായ അന്തരീഷത്തില്‍ ജനുവരി 24 ന് (ശനി) ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തി.

മലയാളികള്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തജനങ്ങളും പൂജയില്‍ പങ്കെടുത്തു. അയ്യപ്പപൂജയുടെ ഒരുക്കങ്ങള്‍ക്കു പദ്മകുമാര്‍ പുത്തില്ലത്ത്, ആനന്ദ്കുമാര്‍, ലക്ഷ്മി ആനന്ദ്, സുജിത് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത സംഗീതഞ്ജന്‍ ഡോ. സുരജിത്ത് ഗോപാലിന്റെ ഭക്തി ഗാനാലാപനം, വിഗ്നേഷിന്റെ തബല വാദനം എന്നിവ പരിപാടികള്‍ക്ക് മാറ്റു കൂട്ടി. വേദിക് സെന്റര്‍ പൂജാരി ആര്‍ചകം ഭാട്ടാര്‍ പൂജാകര്‍മങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: സേതു നായര്‍