എന്‍എസ്എസ് കാനഡയ്ക്കു പുതിയ സാരഥികള്‍
Saturday, January 24, 2015 4:12 AM IST
ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമാക്കി കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് കാനഡ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിക്ക് അഗീകാരം നല്‍കി.

പുതിയ ഭാരവാഹികളായി ബാലാ മേനോന്‍ (പ്രസിഡന്റ്), പ്രദീപ് മേനോന്‍ (വൈസ് പ്രസിഡന്റ്), സുനില്‍കുമാര്‍ നായര്‍ (സെക്രട്ടറി), ഹേമലത രാജേന്ദ്രന്‍ (ട്രഷറര്‍), ഗായത്രീദേവി വിജയകുമാര്‍, വിജയകുമാരി നായര്‍ (ഡയറക്ടര്‍മാര്‍) എന്നിവരേയും ട്രസ്റി ബോര്‍ഡ് അംഗങ്ങളായി അനൂപ് മേനോന്‍, ഹരികുമാര്‍ നയാര്‍ എന്നിവരെയും ഉപദേശകരായി വിജയ് സേതുമാധവാന്‍, രഘു മഞ്ഞപ്ര, പ്രമോദ് പുരുഷോത്തമന്‍ എന്നിവരേയും 15 പേരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സ്കാര്‍ബറോയില്‍ ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ 25 ല്‍ പരം അംഗങ്ങളടങ്ങുന്ന വിവിധ കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കി.

ഇനിയും അംഗങ്ങളല്ലാത്ത ഏവരെയും സംഘടനയിലേക്കു സ്വാഗതം ചെയ്യുന്നതായി പൊതുയോഗം അഭ്യര്‍ഥിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ംംം.ിരൈമിമറമ.ീൃഴ, ിരൈമിമറമ@വീാമശഹ.രീാ