ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡാളസിന് പുതിയ ഭാരവാഹികള്‍
Saturday, January 24, 2015 4:09 AM IST
ഗാര്‍ലന്റ് (ഡാളസ്): ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡാളസിന് പുതിയ നേതൃത്വം. ജനുവരി 10ന് (ശനി) ഗാര്‍ലന്റിലെ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

പുതിയ ഭാരവാഹികളായി ബോബന്‍ കൊടുവത്ത് (പ്രസിഡന്റ്), മാത്യു കോശി (വൈസ് പ്രസിഡന്റ്), ഷിജു ഏബ്രഹാം (ജനറല്‍ സെക്രട്ടറി), ജോജു ജോസഫ് (ജോ. സെക്രട്ടറി), പി.ടി സെബാസ്റ്യന്‍ (ട്രഷറര്‍), ചെറിയാന്‍ ചുരനാട് (ജോ. ട്രഷറര്‍) എന്നിവരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ബാബു മാത്യു (കേരള അസോസിയേഷന് പ്രസിഡന്റ്), ഡേവിസ്, ഐപ്പ് സ്കറിയ, ഹരിദാസ് തങ്കപ്പന്‍, ഐ വര്‍ഗീസ്, രമണികുമാര്‍, റോയ് കൊടുവത്ത് (അസോ. സെക്രട്ടറി), തോമസ് ജെ. വടക്കേമുറിയില്‍, ടോമി നെല്ലുവേലില്‍ എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബോബന്‍ കൊടുവത്ത് കേരള അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ഫൊക്കാന റീജിയണല്‍ പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള ചാപ്റ്റര്‍) ടെക്സസ് സംസ്ഥാന ഓര്‍ഗനൈസര്‍ കൂടിയാണ് ബോബന്‍ കൊടുവത്ത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍