സൌദി രാജാവിന്റെ നിര്യാണത്തില്‍ സോള്‍ ഓഫ് ഇന്ത്യ അനുശോചിച്ചു
Saturday, January 24, 2015 4:08 AM IST
ദമാം: ആധുനിക സൌദി അറേബ്യയുടെ പരിഷ്കരണ മുഖമായിരുന്ന അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ സോള്‍ ഓഫ് ഇന്ത്യ അനുശോചിച്ചു.

സൌദിയുടെ പരിഷ്കരണ വാദികളില്‍ പ്രമുഖനും രാജ്യത്തിന്റെ വികസനത്തിനൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും പത്തു വര്‍ഷം കൊണ്ട് സൌദി അറേബ്യക്ക് ആധുനിക മുഖം സമ്മാനിക്കുന്നതിനും അബ്ദുള്ള രാജാവിന് സാധിച്ചു.

സൌദികള്‍ക്കെന്നപോലെ ഇന്ത്യക്കാര്‍ അടക്കമുള്ള ഒരു കോടിയോളം വരുന്ന പ്രവാസി സമൂഹത്തിനും പ്രിയപ്പെട്ട ഭരണാധികാരി കൂടിയാണ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് എന്ന് അനുശോചന സന്ദേശത്തില്‍ സോള്‍ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം