ഡാളസില്‍ റാന്നി നിവാസികളുടെ സംഗമം ജനുവരി 25ന്
Saturday, January 24, 2015 4:05 AM IST
ഡാളസ്: ഡാളസിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ അധിവസിക്കുന്ന റാന്നി നിവാസികളുടെ സംഗമം നടത്തുന്നു. ജനുവരി 25ന് (ഞായര്‍) വൈകുന്നേരം നാലിന് കരോള്‍ട്ടന്‍ ജോസ് റസ്ററന്റിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരസ്പര ഐക്യവും സ്നേഹവും ഊട്ടി ഉറപ്പികുന്നതിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന സംഗമത്തിലേക്ക് ജാതി മത ഭേദമെന്യെ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ