നാദാപുരം അക്രമണം: സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
Saturday, January 24, 2015 4:04 AM IST
ദോഹ: നാദാപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല ചെയ്യപ്പെട്ടതിലും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ മറ പിടിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നിരപരാധികള്‍ക്കും നേരെ നടക്കുന്ന വ്യാപകമായ അക്രമസംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. നാദാപുരം മേഖലയെ വീണ്ടുമൊരു വര്‍ഗീയ കലാപാന്തരീക്ഷത്തിലേക്കും അശാന്തിയിലേക്കും തള്ളിവിടാനുള്ള തത്പരകകക്ഷികളുടെ ഗൂഢലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയണമെന്നും നാട്ടില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.